മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ കുറിച്ച് വീഡിയോ ഡോക്യുമെന്ററി തയ്യാറാകുന്നു.കേരളത്തിന്റെ പ്രോജ്ജലമായ ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്ന സി.എച്ചിനെ സമുന്നത രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ അനുസ്മരിക്കുന്ന ഹൃസ്വചിത്രം പത്തു വര്‍ഷം മുമ്പ് ദൂരദര്ശന് സംപ്രേഷണം ചെയ്തിരുന്നു. ഓര്‍മകളിലെ സി.എച്ച് എന്ന ഡോക്യുമെന്ററിയാണ് കൂടുതല്‍ നേതാക്കളെ ഉള്‍പ്പെടുത്തി പുതുമകളോടെ പ്രദര്‍ശനത്തിനു തയ്യാറാക്കിയത്. വെള്ളിയാഴ്ച കാലികറ്റ് യൂണിവേഴ്സിറ്റിയില്‍ “ ഓര്‍മകളിലെ സി എച്ച് “ പ്രദര്‍ശിപ്പിക്കും.
മുന്‍ മുഖ്യ മന്ത്രിമാരായ ഇ.എം.എസ്, ഇ.കെ നായനാര്‍,കെ.കരുണാകരന്,പി.കെ വാസുദേവന്‍ നായര്‍,കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി, ശിഹാബ് തങ്ങള്‍, ഉമര്‍ ബാഫക്കി തങ്ങള്‍, ബേബി ജോണ്‍, കെ.എം മാത്യു, മലയാറ്റൂര്‍ രാമകൃഷ്ണന്, കേന്ദ്രമന്ത്രി എ.അഹമ്മദ്,മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലികുട്ടി,എം.കെ മുനീര്‍ തുടങ്ങിയവര്‍ സി.എച്ചിനെ കുറിച്ചുള്ള ഓര്‍മകള്‍ നേരിട്ട് പങ്കു വെക്കുന്ന വീഡിയോ ചിത്രമാണിത്.മണ് മറഞ്ഞ സമുന്നതരായ നേതാക്കളെ ഒരിക്കല്‍ കൂടി കാണാനും അവരുടെ സംഭാഷണങ്ങള്‍ അയവിറക്കാനുമുള്ള അസുലഭാവസരം കൂടിയാണ് ഈ വീഡിയോ ചിത്രമെന്ന് സംവിധായകനും പത്രപ്രവര്‍ത്തകനുമായ പി.എ മെഹബൂബ് അറിയിച്ചു.
കേരളത്തിന്റെ ഉപമുഖ്യമന്ത്രി ആയിരിക്കേ 1983 സെപ്തംബര്‍ 28 ന് ഹൈദരബാദില്‍ വെച്ചാണ് സി.എച്ച് അന്തരിച്ചത്.സംസ്ഥാന രാഷ്ട്രീയത്തിന്റെ ഒരു കാലഘട്ടത്തിന്റെ പരിഛേദം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം 100 മിനിറ്റാണ്. സി.എച്ചിന്റെ രാഷ്ട്രീയ ജ്ഈവ ചരിത്രമടങ്ങുന്ന “സി.എചിന്റെ ഫലിതങ്ങള്‍” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ഡോക്യുമെന്ററിയുടെ സംവിധായകനായ പി.എ മെഹബൂബ്. കൊച്ചിയിലെ ബ്രോഡ്വേ കമ്മ്യ്യൂണിക്കേഷന്സ് ആണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍

 11:59 PM
11:59 PM
 Unknown
Unknown
 Posted in:
 Posted in:  
 
.jpg)