Tuesday, July 2, 2013

സി.എച്ച് സെന്ററിന്റെ സേവനം സര്‍ക്കാര്‍ സംവിധാനങ്ങളെക്കാള്‍ വലുത്: മന്ത്രി മുനീര്‍

നിലമ്പൂര്‍: സംസ്ഥാനത്തെ സാമൂഹ്യ നീതി വകുപ്പടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സി.എച്ച് സെന്റര്‍ മുഖേന നടക്കുന്നുണ്ടെന്ന് പഞ്ചായത്ത്-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. നിലമ്പൂരില്‍ സി.എച്ച് സെന്റര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ച് സെന്ററുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും അകമഴിഞ്ഞ സഹായമാണ് അതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വം വര്‍ദ്ധിക്കുകയാണെന്നും മുനീര്‍ പറഞ്ഞു. നിലമ്പൂര്‍ സി.എച്ച് സെന്റര്‍ പ്രസിഡണ്ട് പി.വി അലിമുബാറക് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ടി കുഞ്ഞാന്‍, സെക്രട്ടറി ഇസ്മായീല്‍ മൂത്തേടം, ടി.കെ അബ്ദുല്ലക്കുട്ടി, യൂത്ത്‌ലീഗ് വൈ.പ്രസിഡണ്ട് സി.എച്ച് ഇഖ്ബാല്‍, മുജീബ് ദേവശ്ശേരി, കൊമ്പന്‍ ശംസുദ്ദീന്‍, ജസ്മല്‍ പുതിയറ, എ അബ്്ദുല്ല, പി.കെ ഹുസൈന്‍, പി.എ റഹ്മാന്‍, ദിലീപ് പോത്തുകല്‍, പി.എച്ച് ഇബ്രാഹീം, കണ്ണാട്ടില്‍ ബാപ്പു, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അടുക്കത്ത് ആസ്യ, അബ്ദുട്ടി പൂളക്കല്‍, മുംതാസ്, വാളപ്ര ബാപ്പു പ്രസംഗിച്ചു.

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes