Sunday, July 15, 2012

സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയല്‍ അവാര്‍ഡ്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപജില്ലാ അറബിക് ടീച്ചേഴ്‌സ് അക്കാദമിക് കോംപ്ലക്‌സ് ഏര്‍പ്പെടുത്തിയ സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയല്‍ കാഷ് അവാര്‍ഡ് വിതരണം കെ.ടി. കുഞ്ഞാന്‍ നിര്‍വഹിച്ചു. മേഖലയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിനും എപ്ലസ് നേടിയ 19 കുട്ടികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ചടങ്ങ് ഉമ്മുതമീമ ഉദ്ഘാടനംചെയ്തു. സി.എം. അബ്ദുള്‍ലത്തീഫ് അധ്യക്ഷതവഹിച്ചു. പി. ഹംസ സി.എച്ച്. അനുസ്മരണ പ്രഭാഷണം നടത്തി. ഇ.പി. റഹ്മത്ത്, എ.എം. സാദിഖ്, ആസ്യ, ഖൗലത്ത്, അഷറഫലി, വി.എ. ജബ്ബാര്‍, പി.എ. അബൂബക്കര്‍, വി.പി. അബ്ദുല്‍അസീസ്, കെ. അബ്ദുല്‍ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.

News @ Mathrubhumi

0 comments:

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes