സി.എച്ച് അനുസ്മരണം: അഡ്വ.റഹ്മത്തുല്ലയും സമദ് പൂക്കോട്ടൂരും പങ്കെടുക്കും
ജിദ്ദ: മുസ്ലിം ലീഗ് നേതാവും കേരളത്തിലെ മുന്‍മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 30ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് അനുസ്മരണ സമ്മേളനം നാളെ വൈകീട്ട് ഏഴിന് ഷറഫിയ്യ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടക്കും.
മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറിയും എഴുത്തുകാരനുമായ അഡ്വക്കേറ്റ് എം റഹ്മത്തുല്ല പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകനും കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗവുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തും. ജിദ്ദയിലെ മതസാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ഞാനറിയുന്ന സി.എച്ച് എന്ന വിഷയത്തില്‍ ഇന്ന് വൈകീട്ട് ഏഴിന് ഷറഫിയ്യ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സി.എച്ച് സ്മൃതിയില്‍ ശ്രോതാക്കള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കുമെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.
0 comments:
Post a Comment