-
തിരൂര്‍: വിവിധ സി.എച്ച് സെന്ററുകള്‍വഴി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ നേതൃത്വത്തില്‍ വിദേശത്ത് വ്യത്യസ്ത ചാപ്റ്റററുകളായി മഹത്തായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് സി. മമ്മൂട്ടി എം.എല്‍.എ പറഞ്ഞു. തിരൂര്‍ ജില്ലാ ആസ്പത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിനുള്ള റിയാദ് ചാപ്റ്റര്‍ ഫണ്ടിന്റെ ആദ്യഗഡു കുഞ്ഞുട്ടി ആതവനാടില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരൂര്‍ സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് ചാപ്റ്റര്‍ നടത്തുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണെന്നും സെന്റര്‍ പ്രസിഡണ്ട് കൂടിയായ എം. എല്‍.എ പറഞ്ഞു. ശംസു പൊന്നാനി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഫൈസല്‍ പറവണ്ണ, യൂസുഫ് താനൂര്‍, പി.കെ സലാം പൊന്നാനി പ്രസംഗിച്ചു. സലാം പറവണ്ണ സ്വാഗതവും സുനീര്‍ വാണിയന്നൂര്‍ നന്ദിയും പറഞ്ഞു.
Chandrika
9/6/2013 9:18:19 AM
0 comments:
Post a Comment