അബുദാബിയില്‍ സി.എച്ച് അനുസ്മരണ വാരത്തിന് ഇന്നാരംഭം
- gulf desk
Posted On: 9/27/2013 6:44:12 PM
അബുദാബി: മുന്‍ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ അനുസ്മരണ സമ്മേളനത്തിന് ഇന്ന് അബുദാബിയില്‍ തുടക്കം കുറിക്കും. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് പ്രമുഖ പ്രവാസി കാര്‍ട്ടൂണിസ്റ്റ് നസീര്‍ രാമന്തളിയുടെ സി.എച്ചിന്റെ വിവിധ ഭാവങ്ങളിലുള്ള ചിത്ര പ്രദര്‍ശനം നടക്കും. ഒരാഴ്ച നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കുന്ന പരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി ഭാരവാഹികള്‍ വ്യക്തമാക്കി.
അടുത്ത മാസം മൂന്നു വരെ നീളുന്ന പരിപാടിയില്‍ പ്രമുഖ ഗായകരുടെ നേതൃത്വത്തില്‍ സി.എച്ച് അനുസ്മരണ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത സദസ് നടക്കും. മൂന്നിന് നടക്കുന്ന അനുസ്മരണ സമാപന സമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും.
0 comments:
Post a Comment